ഏഴാം ഋതുവിനെ വരവേല്‍ക്കാന്‍
സര്‍ക്കാര്‍ പവര്‍കട്ട് പിന്‍വലിച്ചു.
കറണ്ടില്ലെന്ന് രക്ഷിതാക്കള്‍..
എന്താ കാര്യം
പരീക്ഷാക്കാലം
കേരളത്തിന്റെ ഏഴാം ഋതു.
ഇതൊരു വേവല്‍ക്കാലം
വേവിക്കാന്‍ വേവലാതി കൊള്ളുന്ന കാലം
കുട്ടികള്‍ക്ക് കാര്‍ബൈഡ് വെക്കുന്ന കാലം
പാകമാവാന്‍ വിടാത്ത വിനതമാരുടെ കാലം
ആരാധനാലയങ്ങളില്‍
ധ്യാനകേന്ദ്രങ്ങളില്‍
ആശുപത്രകളില്‍
കൗണ്‍സിലിങ് സെന്ററുകളില്‍
ആള്‍ത്തിരക്കേറുന്ന കാലം
ആപ്പീസുകളില്‍
വിദ്യാലയങ്ങളില്‍
ആളുകുറയുന്ന കാലം
തോല്‍വിയില്ലാത്ത എട്ടാംതരം
ആര്‍ക്കും വേണ്ടാത്ത ഒമ്പതാം തരം
കുലയില്‍ യൂറിയവെക്കുന്ന പത്താംതരം
എന്‍ട്രന്‍സിനു പനിച്ച് പതിനൊന്നും പന്ത്രണ്ടും
എന്തായാലും ഏറ്റവും വിലപിടിച്ച പരീക്ഷാഋതുവിനെ
കേരളത്തിലെ 'വിദ്യാസമ്പന്നര്‍' വരുതിയിലാക്കിക്കഴിഞ്ഞു.
സര്‍ഗാത്മകതയുടെ
പടിവാതില്‍ക്കല്‍ പകച്ചുനില്‍ക്കുന്ന
കുമാരീകുമാരന്‍മാര്‍ക്കു ചുറ്റും
പത്മവ്യൂഹം ചമയ്ക്കുന്നവരേയെന്തു പറയാന്‍
മാ നിഷാദ



